തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ താലൂക്ക്, കിള്ളന്നൂര്‍ വില്ലേജ്, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ കോഴിക്കുന്ന് ദേശത്താണ് കുഴിപ്പറമ്പില്‍ കുടുംബക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലവര്‍ഷം ഏകദേശം 700നും 800നും ഇടയിലാണ് മുളങ്കുന്നത്തുകാവില്‍ കുഴിപ്പറന്പില്‍ തറവാടിന്റെ ഉത്ഭവമെന്ന് അനുമാനിക്കപ്പെടുന്നു. കൊല്ലവര്‍ഷം 1122 തുലാമാസം പന്ത്രണ്ടാം തിയതി കുടുംബക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്ല്യ പ്രശ്നത്തില്‍ നിന്നാണ് ഈ നിഗമനം. ഈശ്വരഭക്തനും, ദേവീ, നാഗോപാസകനുമായ ഒരു പൂര്‍വ്വികന്‍, തന്റെ ജന്‍മസ്ഥലമായ കടത്തനാട്ടുനിന്നും ദേശാടനം നടത്തുന്നതിനിടെ ഇപ്പോഴത്തെ തറവാടിന്റെ മൂലസ്ഥാനമായ മുളങ്കുന്നത്തുകാവില്‍ എത്തുകയും തന്റെ സേവാമൂര്‍ത്തികളായ ദേവിയേയും, നാഗങ്ങളേയും യഥോചിതം കുടിയിരുത്തി ആരാധിക്കുകയും ഈ ദേശദേവതകളായ ശിവനേയും, വിഷ്ണുവിനേയും ഭജിച്ച് ആരാധിച്ച് ഇവിടെ ഈ തറവാടിന് ബീജാപാപം ചെയ്തുവെന്നാണ് കേട്ടറിവ്. ഇന്നത്തെ തലമുറ, മുത്തപ്പന്‍ എന്ന് സങ്കല്‍പ്പിച്ച് ആരാധിച്ചു വരുന്ന ആ പൂര്‍വ്വികന്റെ കീഴില്‍ ഈ തറവാട് എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചു. കാലക്രമേണ തറവാട് വിപുലമാവുകയും, പലരും പല പല കാരണങ്ങളാല്‍ പല ഇടങ്ങളില്‍ താമസമാക്കുകയും ചെയ്തു. അങ്ങിനെ കണ്ടാണിശ്ശേരി, മരത്തംകോട്, കിടങ്ങൂര്‍, കടങ്ങോട്, ചിറ്റണ്ട, വട്ടായി, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ കുഴിപ്പറന്പില്‍ തറവാടിന്റെ ശാഖകള്‍ ഉണ്ടായി. കുടുംബക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ രുധിരമാല ഭഗവതിയും, ഗണപതിയും, നാഗങ്ങളുമാണ്. ക്ഷേത്രകാര്യങ്ങളും ഉത്സവങ്ങളും നടത്തികൊണ്ടു പോകുന്നതിനായി "കുഴിപ്പറമ്പില്‍ ധര്‍മ്മ ദൈവ ട്രസ്റ്റ്" എന്ന ഒരു പ്രസ്താനം 18-6-1989 ല്‍ രൂപീകരിച്ചു. ഇപ്പോള്‍ 130ലേറെ കുടുംബങ്ങള്‍ ഈ ട്രസ്റ്റുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. കുടുംബപരമായും, വ്യക്തിപരമായും പല പല കാരണങ്ങളാല്‍ കുടുംബക്ഷേത്രത്തിലെ ക്ഷേത്രപരമായ കാര്യങ്ങള്‍ മുടങ്ങി പോകുന്ന അവസ്ഥ സംജാതമായി. ഇതിന് ഒരു പരിഹാരം കാണുന്നതിനായി 11-06-1989ല്‍ കുടുംബത്തിലെ ഒരു മുതിര്‍ന്ന കാരണവരായ ശ്രീ.രാവുണ്ണിയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം വിളിച്ചുകൂട്ടി. പ്രസ്തുത യോഗത്തില്‍ ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിനായി ഒരു സംഘടന രൂപികരിക്കാന്‍ തീരുമാനിച്ചു. എല്ലാ കുടുംബങ്ങളില്‍ നിന്നും ഓരോ മെമ്പര്‍ഷിപ്പ് ചേര്‍ക്കുവാനും, ഓരോ മെമ്പര്‍മാരില്‍ നിന്നും മാസംതോറും പത്തു രൂപ വീതം കുടുംബവരി സമാഹരിക്കാനും തീരുമാനിച്ചു. പുതിയതായി രൂപീകരിച്ച സംഘടനക്ക് കുഴിപ്പറമ്പില്‍ ധര്‍മ്മ ദൈവ ട്രസ്റ്റ് എന്ന് പേരിടാനും തീരുമാനിച്ചു. എത്രയും വേഗം മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ച് സംഘടന നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യുവാനും തീരുമാനിച്ചു.
ട്രസ്റ്റിന്റെ ഇപ്പോഴത്തെ ഭാരവാഹികള്‍:
പ്രസിഡന്റ് : ശ്രീ. കെ.കെ.മോഹനന്‍
വൈ. പ്രസിഡന്റ് : ശ്രീ. കെ.ആര്‍.ജയരാമന്‍
സെക്രട്ടറി : ശ്രീ. കെ.എന്‍.രവീന്ദ്രന്‍
ഖജാന്‍ജി : ശ്രീ. കെ.എന്‍.ഫല്‍ഗുനന്‍
കമ്മറ്റി അംഗങ്ങള്‍ :
ശ്രീ. കെ.വി.ജയശങ്കര്‍
ശ്രീ. കെ.എം.ഭാസി
ശ്രീ. കെ.എ.ബാലന്‍
ശ്രീ. കെ.എന്‍.സുലോജനന്‍
ശ്രീ. കെ.പി.അശോക് കുമാര്‍
ശ്രീ. കെ.പി.ബാബുരാജ്
ശ്രീ. കെ.എസ്.ഷാജി
രക്ഷാധികാരികള്‍:
ശ്രീ. കെ.എ.മാധവന്‍
ശ്രീ. കെ.എം.സുശീലന്‍
പുതുതലമുറയിലെ ഭാരവാഹികള്‍ (യൂത്ത് വിംഗ്)
പ്രസിഡന്റ് : ശ്രീ. കെ.എം.ഭാസി
സെക്രട്ടറി : ശ്രീ. കെ.വി.ശ്രീജിത്
ട്രഷറര്‍ : ശ്രീ. കെ.എന്‍.സുലോചനന്‍
കമ്മറ്റി അംഗങ്ങള്‍ :
ശ്രീ. കെ.പി.ബാബുരാജ്
ശ്രീ. കെ.എ.ജ്യോതിഷ്
ശ്രീ. കെ.പി.രവി
ശ്രീ. കെ.വി.ശരത്
ശ്രീ. കെ.എസ്.ഷാജി
ശ്രീ. കെ.എ.മനോജ്
ശ്രീ. കെ.യു.മുകേഷ്
ശ്രീ. കെ.ടി.കൃഷ്ണകുമാര്‍
വനിത ഭാരവാഹികള്‍:
ഭവാനി ഗോപാലന്‍
രുക്മണി .കെ.കെ
മല്ലിക ബാലന്‍
വന്ദന ഷെജില്‍
ADDRESS:
Kuzhiparambil Dharma Daiva Trust, China Bazar, Medical College P.O, Velappaya, Thrissur - 680596
President: KK Mohanan, Kuzhiparambil House, China Bazar, Medical College P.O, Velappaya, Thrissur -680596 (Ph: 0487 2203 398) (Mob: 9746 7300 30)
Secretary: KN Ravindran, Kuzhiparambil House, China Bazar, Medical College P.O, Velappaya, Thrissur -680596 (Ph: 0487 2201 258) (Mob: 9846 6555 67)
Site Admin: vasanth@kuzhiparambil.com -- Site Design: manesh@kuzhiparambil.com -- Stills & Videos: mukesh@kuzhiparambil.com -- GUI Deisgn: dhanesh@kuzhiparambil.com